Search
Close this search box.

സലാം എയറിന്റെ ദുബായിൽ നിന്നും മസ്കത്ത് വഴി കോഴിക്കോട്ടേക്കുള്ള പ്രതിദിനസർവീസുകൾ ഒക്ടോബർ ഒന്ന് മുതൽ

Salam Air's daily services from Dubai to Kozhikode via Muscat from October 1

ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ സലാം എയർ ദുബായിൽ നിന്നും ഫുജൈറയിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതലാണ് ദുബായിൽ നിന്നും മസ്കത്ത് വഴി കോഴിക്കോട്ടേക്കുള്ള പ്രതിദിനസർവീസുകൾക്ക് തുടക്കമാവുക.

ദുബായിൽ നിന്ന് എല്ലാ ദിവസവും ഫുജൈറയിൽ നിന്ന് ആഴ്ചയിൽ രണ്ട് ദിവസവും കോഴിക്കോട്ടേക്ക് വിമാനസർവീസുകളുണ്ടാകും. ഒക്ടോബർ രണ്ട് മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് ഫുജൈറയിൽ നിന്ന് മസ്കത്ത് വഴി കോഴിക്കോട്ടേക്ക് സർവീസുണ്ടാവുക.

ഈ ദിവസങ്ങളിൽ ഫുജൈറയിൽ നിന്ന് രാവിലെ 10:20 നും രാത്രി 7:50നും വിമാനം പുറപ്പെടും.മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം പുലർച്ചെ 3.20നാണ് വിമാനം കോഴിക്കോട്ടെത്തുക. 361 ദിർഹമാണ് നിലവിൽ ഓൺലൈനിൽ ഫുജൈറ – കോഴിക്കോട് സർവീസിന് നിരക്ക് വെബ്‌സൈറ്റിൽ കാണിക്കുന്നത്. കോഴിക്കോട് നിന്ന് പുലർച്ചെ 4.20ന് പറന്ന് മസ്കത്ത് വഴി ഫുജൈറയിൽ രാവിലെ 9.50 ന് എത്തും.

ദുബായിൽ നിന്നുള്ള കോഴിക്കോട് വിമാനങ്ങൾ രാത്രി 7.55ന് പുറപ്പെടും. മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം പുലർച്ചെ 3.20 ന് കരിപ്പൂരിൽ ഇറങ്ങും. 390 ദിർഹമാണ് നിലവിൽ ഓൺലൈനിൽ നിരക്ക് കാണിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!