യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് വിവിധയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് അബുദാബിയിലും ദുബായിലും കൂടിയ താപനില 42 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ഇന്ന് രാത്രിയിലും നാളെ തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി ആനുഭവപ്പെടും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.