യു എ ഇ പുതുവർഷത്തെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് . സ്വദേശികളും പ്രവാസികളും വിനോദ സഞ്ചാരികളും പുതുവത്സരാഘോഷത്തിന്റെ നിറവിലാണ്.
ലോകത്തിൽ ഏറ്റവും ഉയരത്തിൽ നടക്കുന്ന വെടിക്കെട്ട്, ഏറ്റവും നീളം കൂടിയ വെടിക്കെട്ട് തുടങ്ങി നിരവധി പ്രത്യേകതകളാണ് ദുബായിലെ ബുർജ് ഖലീഫയിലേത്. എൽഇഡി, ലെയ്സർ ഷോയും ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്.
ഇന്ന് യുഎഇയിൽ നടക്കുന്ന പ്രധാന വെടിക്കെട്ടുകൾ ഇവയാണ്.
ദുബായ്: ബുർജ് ഖലിഫ, അറ്റ്ലാന്റിസ് പാം ജുമൈറ, ബുർജ് അൽ അറബ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഗ്ലോബൽ വില്ലേജ്,
ഷാർജ: അൽ മജാസ്
റാസൽഖൈമ: അൽ മർജാൻ ഐലന്റ്
മടിച്ചു നിൽക്കണ്ട,പുതുവത്സരാഘോഷത്തിന്റെ ഈ മായക്കാഴ്ചകൾ കാണാൻ ഇപ്പോൾ തന്നെ റെഡിയായിക്കോളൂ.. യു എ ഇ പുതുവത്സര ദിനമായ നാളെ രാജ്യവ്യാപകമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.