ദുബായിൽ കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ റെഡ് ലൈറ്റ് മറികടന്ന് 51 അപകടങ്ങൾ ഉണ്ടായതായി ദുബായ് പോലീസ് അറിയിച്ചു. ഈ അപകടങ്ങളിലായി രണ്ട് ജീവൻ നഷ്ടപ്പെടുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഈ വർഷം ഇതേ കാലയളവിൽ റെഡ് ലൈറ്റ് മറികടന്നതുമായി ബന്ധപെട്ട് 13,875-ലധികം നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ട്. റെഡ് ലൈറ്റ് മറികടന്നതിന് ഏകദേശം 855 വാഹനങ്ങൾ കണ്ടുകെട്ടിയിട്ടുമുണ്ട്.
റെഡ് ലൈറ്റ് മറികടക്കുന്നത് 1,000 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകളും 30 ദിവസ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. കൂടാതെ, ദുബായിൽ അടുത്തിടെ നടപ്പിലാക്കിയ ഒരു നിയമം ഈ കുറ്റകൃത്യത്തിന് 50,000 ദിർഹം പിഴയും ലൈസൻസിന് 23 ബ്ലാക്ക് പോയിന്റുകളും നൽകുന്നുണ്ട്. ഇതനുസരിച്ച് ദുബായിൽ റെഡ് ലൈറ്റ് മറികടക്കുകയോ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്താൽ, കണ്ടുകെട്ടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് അയാൾ/അവൾ 50,000 ദിർഹം നൽകേണ്ടിവരും