ദുബായിയെ സന്തോഷകരവും ആരോഗ്യകരവുമായ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച സാരംഭമായ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (DFC) ഏഴാമത് എഡിഷൻ 2023 ഒക്ടോബർ 28 ശനിയാഴ്ച മുതൽ നവംബർ 26 ഞായറാഴ്ച വരെ നീണ്ടുനിൽക്കും.
ദുബായ് ഫിറ്റ്നസ് ചലഞ്ച് 30 ദിവസത്തേക്ക് ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നു. ഈ വര്‍ഷത്തെ ദുബായ് റൈഡ് നവംബര്‍ 12ന് ഞായറാഴ്ചയായിരിക്കും. ദുബായ് റണ്‍ ചലഞ്ച് നവംബര്‍ 26ന് ഞായറാഴ്ചയാണ് സമാപിക്കുക. രണ്ട് പരിപാടികളിലും ദുബായുടെ ഏറ്റവും ശ്രദ്ധേയമായ ഷെയ്ഖ് സായിദ് റോഡില്‍ ഓടുകയോ നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുന്നതാണ്.
കഴിഞ്ഞ വർഷം ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ആറാം എഡിഷനിൽ 2,212,246 പേർ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്തിരുന്നു.