യുഎഇയിൽ ഇന്ന് മേഘാവൃതമായ അന്തരീക്ഷവും ചില ഭാഗങ്ങളിൽ മഴയും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
രാജ്യത്ത് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 41 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
ഇന്ന് രാത്രിയിലും നാളെ ബുധനാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിൽ 25 മുതൽ 80 ശതമാനം വരെയും ദുബായിൽ 30 മുതൽ 85 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ.