ദുബായിലെ ഗ്ലോബൽ വില്ലേജിന്റെ ആരോഗ്യ-സുരക്ഷാ മാനേജ്മെന്റിന് റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ആക്സിഡന്റ്സ് (RoSPA) യുടെ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.
തുടർച്ചയായ രണ്ടാം വർഷമാണ് ഗ്ലോബൽ വില്ലേജ് ‘ഗോൾഡ്’ ഈ അംഗീകാരം സ്വന്തമാക്കുന്നത്. ഓരോ വർഷവും, ഏകദേശം 2,000 പേരാണ് യുണൈറ്റഡ് കിംഗ്ഡത്തിന്റെ ആരോഗ്യ-സുരക്ഷാ വ്യവസായ അവാർഡുകളിൽ ഈ അംഗീകാരത്തിനായി മത്സരിക്കുന്നത്.
ഒക്ടോബർ 18 മുതലാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തനം ആരംഭിക്കുന്നത്. ഫാമിലി തീം പാർക്ക് 2024 ഏപ്രിൽ 28 വരെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.