Search
Close this search box.

യുഎഇയിൽ ഇന്ന് കാലാവസ്ഥ മേഘാവൃതമായിരിക്കും; താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തും

യുഎഇയിലെ കാലാവസ്ഥ ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നും ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയും NCM ചൂണ്ടിക്കാട്ടി.

അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസായും ദുബായിൽ 42 ഡിഗ്രി സെൽഷ്യസായും താപനില ഉയരും. എമിറേറ്റുകളിൽ 31 ഡിഗ്രി സെൽഷ്യസും 30 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തും.

പകൽ സമയത്ത് നേരിയതോ മിതമായതോ തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ഭാഗത്തേയ്ക്ക് വീശുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!