യുഎഇയില്‍ പ്രശസ്ത കമ്പനികളുടെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് അനുകരണ ഉല്പന്നങ്ങള് വിറ്റാല്‍ ഒരു മില്യൺ ദിർഹം വരെ പിഴയും ജയില്‍ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അനുകരണ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് മാത്രമല്ല, ഇവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായാല്‍ അധികാരികളില്‍ നിന്ന് മറച്ചുവയ്ക്കുന്നതും നിയമലംഘനമാണ്. വ്യാജ ചരക്കുകളെക്കുറിച്ചും അവ കണ്ടെത്തിയ സാഹചര്യത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തെ അറിയിക്കേണ്ടത് രാജ്യത്തെ താമസക്കാരുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ആളുകളെ കബളിപ്പിച്ച് നടത്തുന്ന രാജ്യത്തെ ഇത്തരം വ്യാജ ഉത്പന്ന വിപണിയുടെ മൂല്യം 23 ട്രില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.