Search
Close this search box.

‘ഗിവ് എവേ’ തട്ടിപ്പ് : താമസക്കാർക്കെതിരെ തട്ടിപ്പുകാർ ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി യുഎഇ അതോറിറ്റി

'Giveaway' Scam- UAE authorities warn of tricks scammers use against residents

യുഎഇയിൽ എല്ലാ ദിവസവും ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്‌തുകൊണ്ടുള്ള വ്യാജ സന്ദേശങ്ങളും ലിങ്കുകളും പല താമസക്കാർക്കും ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.

ഒരു മത്സരത്തിൽ പങ്കെടുത്തിട്ടില്ലെങ്കിലും, ഒരു സമ്മാനം അടിച്ചിട്ടുണ്ടെന്ന് പറഞ്ഞു കൊണ്ടുള്ള സന്ദേശമാണ് തട്ടിപ്പുകാർ ഫോണിലേക്ക് അയക്കുന്നത്. തട്ടിപ്പുകാർ പല ബ്രാന്ഡുകളുടെയും പേരിൽ ആൾമാറാട്ടം നടത്തുകയോ അതിന്റെ ഔദ്യോഗിക ജീവനക്കാരനാണെന്ന് പറയുകയോ ചെയ്തേക്കാം.

വൻകിട കമ്പനികളിൽ നിന്നുള്ള ഔദ്യോഗിക നമ്പറുകൾക്ക് സമാനമായ ലാൻഡ്‌ലൈൻ നമ്പറുകളോ ഇമെയിൽ ഐഡികളോ അവർ ഉപയോഗിച്ചേക്കാം. വൻകിട കമ്പനികളുടെ നിലവിലുള്ള പ്രമോഷനുകളോ മത്സരങ്ങളോ തട്ടിപ്പുകാർ ഉപയോഗിച്ചേക്കാം.തുടർന്ന് ഈ സമ്മാനത്തുക ലഭിക്കണമെങ്കിൽ താമസക്കാരോട് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെടുകയും ചെയ്യും. അതോറിറ്റി പറഞ്ഞു.

ഇത്തരത്തിലുള്ള സന്ദേശങ്ങളിൽ താമസക്കാർ പ്രലോഭിതരായി തട്ടിപ്പിൽ വീണുപോകരുതെന്നും സംശയാസ്പദമായ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!