യുഎഇയിൽ ഇന്ന് ഭാഗികമായി പൊടി നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് ഇന്ന് താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
അബുദാബിയിലും ദുബായിലും താപനില 30 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിലും ദുബായിലും 25 മുതൽ 80 ശതമാനം വരെയായിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ. ഫുജൈറയിൽ ഉച്ചയോടെ മഴ മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
ഇന്നലെ രാവിലെ 5.45ന് റാസൽഖൈമയിലെ ജെയ്സ് പർവതത്തിൽ കുറഞ്ഞ താപനിലയായി 24.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.