ഇത്തിഹാദ് എയർവേസ് എയർ ഫ്രാൻസ്-കെഎൽഎം ഗ്രൂപ്പുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. പാസഞ്ചർ ഓപ്പറേഷൻസ്, ലോയൽറ്റി പ്രോഗ്രാമുകൾ, ടാലന്റ് ഡെവലപ്‌മെന്റ്, മെയിന്റനൻസ് എന്നിവയിലുടനീളമുള്ള സഹകരണ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രത്തിൽ ഒപ്പ് വച്ചത്.
ഇത്തിഹാദ് എയർവേയ്‌സിന്റെ ചീഫ് റവന്യൂ ഓഫീസർ അറിക് ഡെ, എയർ ഫ്രാൻസ്-കെഎൽഎം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ ആംഗസ് ക്ലാർക്ക് എന്നിവരുടെ സാന്നിധ്യത്തിൽ പാരീസിലെ എയർ ഫ്രാൻസ്-കെഎൽഎം ഗ്രൂപ്പിന്റെ ആസ്ഥാനത്താണ് ഒപ്പിടൽ ചടങ്ങ് നടന്നത്.
2023 ശൈത്യകാലത്ത് ആരംഭിക്കുന്ന യാത്രയ്ക്കായി, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യാ പസഫിക്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് 40-ലധികം അധിക റൂട്ടുകളുടെ ബുക്കിംഗ് ഇപ്പോൾ ആരഭിച്ചിട്ടുണ്ട്.
അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാരീസ്-ചാൾസ് ഡി ഗല്ലിലേക്കും ആംസ്റ്റർഡാം ഷിഫോളിലേക്കും ഇത്തിഹാദ് ദിവസേന സർവീസുകൾ നടത്തുന്നുണ്ട്.
ഒക്‌ടോബർ 29 മുതൽ പാരീസ്-ചാൾസ് ഡി ഗല്ലിനും അബുദാബി ഇന്റർനാഷണൽ എയർപോർട്ടിനുമിടയിൽ എയർ ഫ്രാൻസ് പ്രതിദിന സർവീസ് ആരംഭിക്കും.