5 കിലോ കൊക്കെയ്‌നുമായി രണ്ട് പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു
ഒരു ലാറ്റിനോ വംശജനേയും ഒരു അറബ് വംശജനേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സജീവമായ നിരീക്ഷണത്തിലൂടെയും സ്ഥിരീകരിച്ച വിവരങ്ങളിലൂടെയും, കോടതി സുരക്ഷാ പദ്ധതി നടപ്പിലാക്കിയതിനുശേഷവുമാണ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷൻ വിജയിച്ചതെന്ന് അബുദാബി പോലീസിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ ആന്റി ഡ്രഗ്‌സ് ഡയറക്ടറേറ്റ് ഡയറക്ടർ മേജർ താഹിർ ഗരീബ് അൽ-സഹ്‌രി പറഞ്ഞു.