ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പൈലറ്റുമാരുമായി ഇന്നലെ സെപ്റ്റംബർ 7 വ്യാഴാഴ്ച രാത്രി 8.30 ന് നടന്ന പരിശീലന യാത്രയ്ക്കിടെ എ6-എഎൽഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്റർ (‘Bell 212’ chopper ) ഗൾഫ് കടലിൽ വീണതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA ) അറിയിച്ചു.
അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. പൈലറ്റുമാർക്കായി തിരച്ചിൽ തുടരുകയാണ്.