നമ്പർ പ്ലേറ്റ് മറച്ച് ബൈക്ക് സ്റ്റണ്ട് നടത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് ഒരു കൂട്ടം പെൺകുട്ടികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
വൈറലായ വീഡിയോയിൽ ഇവർ ഹാൻഡിൽ പിടിക്കാതെ ഓടിക്കുന്നതും ബൈക്കിൽ നിൽക്കുന്നതും ഒരു ചക്രത്തിൽ സഞ്ചരിക്കുന്നതും കണ്ടതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
കൂടാതെ, നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ചുവക്കുകയും ചെയ്തു. പെൺകുട്ടികളുടെ ബൈക്കുകൾ അധികൃതർ കണ്ടുകെട്ടുകയും നിരവധി ഗതാഗത നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.ലംഘനങ്ങൾക്ക് 2,000 ദിർഹം പിഴയും 23 ട്രാഫിക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും
സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന ഇത്തരം ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിനെതിരെ 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്യും.