യുഎഇ തീരത്ത് ഇന്നലെ വ്യാഴാഴ്ച രാത്രി 8.30 ന് കടലിൽ തകർന്ന് വീണ ഹെലികോപ്റ്ററിലെ പൈലറ്റുമാരിൽ ഒരാളെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA ) അറിയിച്ചു.
കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ ദൗത്യം പുരോഗമിക്കുകയാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടർ സ്ഥിരീകരിച്ചു. മരിച്ചയാളുടെ കുടുംബത്തിന് അതോറിറ്റി ആത്മാർത്ഥമായ അനുശോചനമറിയിച്ചു.
2023 സെപ്റ്റംബർ 7 വ്യാഴാഴ്ച രാത്രി 8.30 ന് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത്.