എത്തിസലാത്തും ഡുവും യുഎഇയിൽ നിന്ന് മൊറോക്കോയിലേക്ക് സൗജന്യ അൺലിമിറ്റഡ് കോളിംഗ് പ്രഖ്യാപിച്ചു. മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വിനാശകരമായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണ് പരിമിതമായ സമയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
എത്തിസലാത്ത് ( Etisalat ) ഉപയോക്താക്കൾക്ക് നിലവിൽ മൊറോക്കോയിൽ നിന്ന് യുഎഇയിലേക്കോ യുഎഇയിൽ നിന്ന് മൊറോക്കോയിലേക്കോ പരിധിയില്ലാതെ ഔട്ട്ഗോയിംഗ് കോളുകൾ ചെയ്യാനും 30 മിനിറ്റ് സൗജന്യ ഇൻകമിംഗ് കോളുകൾ സ്വീകരിക്കാനും കഴിയും.
ഡു ( du ) ഉപയോക്താക്കൾക്കും യുഎഇയിൽ നിന്ന് മൊറോക്കോയിലേക്ക് കോളുകൾ ചെയ്യാൻ 30 സൗജന്യ അന്താരാഷ്ട്ര മിനിറ്റുകൾ ലഭിക്കും. സൗജന്യ SMS അയക്കാനും സാധിക്കും.
എത്തിസലാത്തിന്റെയും ഡുവിന്റേയും ഈ ഓഫർ സെപ്റ്റംബർ 15 വരെയാണ് ലഭ്യമാകുക
.