Search
Close this search box.

ദുബായ് മലപ്പുറം കെഎംസിസി ഇഎൻടി മെഡിക്കൽ പരിശോധന സംഘടിപ്പിച്ചു

Dubai Malappuram KMCC organized ENT medical examination

ദുബായ്:  ബർദുബായിലുള്ള അസന്റ് ഇ എൻ ടി സ്പെഷ്യാലിറ്റി സെന്ററുമായി സഹകരിച്ച് ദുബായ് മലപ്പുറം ജില്ലാ കെഎംസിസി മെഡിക്കൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ചെമ്മുക്കൻ യാഹുമോൻ ഉദ്ഘാടനം ചെയ്തു.

ഡോ.പി. മോഹനകൃഷ്ണൻ, ഡോ. രഞ്ജിത് വെങ്കിടാചലം, ഡോ. ഷിൻജു തോമസ് എന്നിവർ ചെവി തൊണ്ട മൂക്ക് രോഗങ്ങൾ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. കേരളത്തിലെ മികച്ച ഇ എൻ ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ യു എ ഇ യിലെ ആദ്യത്തെ യൂണിറ്റ് ആണ് ബർദുബായിൽ പ്രവർത്തിക്കുന്നത്. നൂറിലധികം ആളുകൾക്ക് സൗജന്യമായി പരിശോധന നടത്താനുള്ള സംവിധാനമാണ് ഈ ക്യാമ്പിലൂടെ ഒരുക്കിയിട്ടുള്ളത്.

ദുബായ് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ,കെ പി എ സലാം ,സിദ്ദിഖ് കാലടി ,സലാം പരി,കരീം കാലൊടി ,മുജീബ് കോട്ടക്കൽ ,ജൗഹർ മുറയൂർ,കെ പി പി തങ്ങൾ ,നൗഫൽ വേങ്ങര ,ഫക്രുദീൻ മാറാക്കര ,എന്നിവർ സൗജന്ന്യ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!