ദുബായുടെ സമുദ്ര ഗതാഗത ശൃംഖല 188 % വികസിപ്പിക്കുന്നതിനുമുള്ള പുതിയ പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. 2030ഓടെ 22 മില്ല്യൺ യാത്രക്കാർക്ക് സേവനം നൽകുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ഗ്രൂപ്പ് മറൈൻ ട്രാൻസ്പോർട്ട് വെഹിക്കിളിന്റെ ആദ്യ എമിറാത്തി വനിതാ ക്യാപ്റ്റനായ ഹനാദി അൽ ദോസേരിയെയും ഷെയ്ഖ് ഹംദാൻ കണ്ടു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഇലക്ട്രിക് ബോട്ടിന്റെ പദ്ധതിയെക്കുറിച്ചും ഷെയ്ഖ് ഹംദാൻ അവലോകനം ചെയ്തു.
20 യാത്രക്കാരെ വഹിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന 3D പ്രിന്റഡ് ബോട്ട് സംരംഭം നിർമ്മാണ സമയം 90 ശതമാനവും ചെലവ് 30 ശതമാനവും കുറയ്ക്കുന്നു. സമുദ്ര ഗതാഗത ഉപയോക്താക്കളുടെ എണ്ണത്തിൽ 51 ശതമാനം വർദ്ധനവാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വികസനപദ്ധതിയിലൂടെ സമുദ്രഗതാഗത ശൃംഖലയുടെ ആകെ നീളം 55 കിലോമീറ്ററിൽ നിന്ന് 158 കിലോമീറ്ററായി ഉയരും. ദുബായ് ക്രീക്ക്, ദുബായ് വാട്ടർ കനാൽ, അറേബ്യൻ ഗൾഫിന്റെ തീരപ്രദേശം, വിവിധ കടൽത്തീരങ്ങൾ എന്നിവയിലൂടെ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ 48 മുതൽ 79 വരെ ഉയരും. പാസഞ്ചർ ട്രാൻസ്‌പോർട്ട് ലൈനുകൾ ഏഴിൽ നിന്ന് 35 ആക്കി ഉയർത്തുന്നതും സമുദ്രഗതാഗത കപ്പൽ 32 ശതമാനം (196 ൽ നിന്ന് 258 ആയി) വികസിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു