Search
Close this search box.

ദുരന്തബാധിത രാജ്യങ്ങളെ സഹായിക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിക്കാനൊരുങ്ങി യുഎഇ

UAE to launch new digital platform to help disaster-hit countries

ദുരന്തബാധിതരായ രാജ്യങ്ങളെ സഹായിക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്രതികരണ പ്ലാറ്റ് ഫോം വികസിപ്പിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു.

യുഎൻ സുരക്ഷാ കൗൺസിലിൽ “അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം: പൊതു-സ്വകാര്യ മാനുഷിക പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുക” എന്ന വിഷയത്തെക്കുറിച്ചുള്ള തുറന്ന ചർച്ചയിലാണ് യുഎഇ ഈ പ്രഖ്യാപനം നടത്തിയത്.

ദുരന്തം നേരിട്ട രാജ്യങ്ങൾക്ക് എന്ത് സഹായം ആവശ്യമാണെന്നും എവിടെയെന്നും പ്ലാറ്റ് ഫോമിലൂടെ അറിയിക്കാൻ സാധിക്കും. സഹായ വിതരണം കൂടുതൽ വേഗത്തിലാക്കാൻ ഈ പ്ലാറ്റ് ഫോമിലൂടെ സാധ്യമാകും. ജിയോസ്‌പേഷ്യൽ ടൂളുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് പ്ലാറ്റ് ഫോംസജ്ജമാക്കുന്നത്.

പ്രകൃതി ദുരന്തങ്ങളെത്തുടർന്ന് അന്താരാഷ്ട്ര സഹായം ഫലപ്രദമായി സമാഹരിക്കുന്നതിന് ഗവൺമെന്റുകളെ സഹായിക്കുന്നതിന് ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനത്തിലാണ് യുഎഇ എന്ന് ന്യൂയോർക്കിലെ യു.എന്നിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡർ ലാന സാക്കി നുസൈബെ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!