അബുദാബി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് സെപ്റ്റംബർ 14 വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 18 തിങ്കളാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. റോഡ് അടച്ചിടുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രത പാലിക്കണമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ മുന്നറിയിപ്പ് നൽകി.
ഇടത് പാതയ്ക്ക് വ്യാഴാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് ഭാഗികമായി അടച്ചിടുന്നത്. മറ്റ് രണ്ട് ഇടത് പാതകൾ സെപ്റ്റംബർ 15 വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ അടച്ചിരിക്കും.
എക്‌സ് (മുമ്പ് ട്വിറ്റർ) പ്ലാറ്റഫോമിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിച്ച് ശ്രദ്ധയോടെ വാഹനമോടിക്കാൻ പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു.