സുൽത്താൻ അൽ നെയാദിയുടെ മടങ്ങിവരവ് ലൈവ് ആയി കാണാം ഇന്ന് വൈകീട്ട് 5.15 മുതൽ..

Sultan Al Neyadi's return will be seen live today from 5.17 pm.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, ആറ് മാസം നീണ്ട ഗവേഷണ ജീവിതം വിജയകരമായി പൂര്‍ത്തീകരിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ നെയാദി ഇന്ന് 2023 സെപ്റ്റംബർ 18 തിങ്കളാഴ്ച്ച വൈകീട്ടോടെ നാട്ടിലെത്തുന്നത് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ യൂട്യൂബ് ചാനലിലൂടെ ലൈവായി കാണാം. ഇന്ന് വൈകീട്ട് 5.15 മുതലാണ് ലൈവ് ആരംഭിക്കുക

https://www.facebook.com/watch/?v=322288866986845

ഇന്ന് രാവിലെ നെയാദിയും യാത്രാസംഘവും യുഎഇ വിമാനത്തിന് മുന്നിൽ എമിറേറ്റ്‌സിലേക്ക് മടങ്ങുന്നതിന്റെ ഒരു ഗ്രൂപ്പ് ഫോട്ടോ അൽ നെയാദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യവും ഒരു അറബിയുടെ ആദ്യ ബഹിരാകാശ നടത്തവും പൂർത്തിയാക്കി നാട്ടിലെത്തുന്ന ‘ബഹിരാകാശ സുൽത്താനെ’ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാകും യുഎഇയുടെ തലസ്ഥാനം സ്വാഗതം ചെയ്യുക.

ഹൂ​സ്റ്റ​ണി​ൽ നി​ന്ന്​ വി​മാ​ന​മാ​ർ​ഗം അബുദാബിയിൽ എ​ത്തി​ച്ചേ​രു​ന്ന അ​​ദ്ദേ​ഹ​ത്തെ ഭ​ര​ണ​പ്ര​മു​ഖ​രും മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ന്‍റെ മേ​ധാ​വി​ക​ളും ചേ​ർ​ന്ന്​ സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!