എത്തിഹാദ് റെയിൽ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനാൽ ഈ വാരാന്ത്യത്തിൽ ദുബായിലെ ഷെയ്ഖ് സായിദ് റോഡുമായുള്ള അൽ യലായിസ് ഇന്റർചേഞ്ചിൽ ( Al Yalayis Interchange ) കാലതാമസമുണ്ടാകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി.
അൽ യലൈസിസ് റോഡിൽ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് സെപ്റ്റംബർ 23 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ സെപ്റ്റംബർ 25 തിങ്കളാഴ്ച പുലർച്ചെ 12 മണി വരെ വാഹനങ്ങൾക്ക് കാലതാമസം പ്രതീക്ഷിക്കാമെന്ന് ആർടിഎ അറിയിച്ചു.
ദിശാസൂചനകൾ പാലിക്കണമെന്നും ലക്ഷ്യസ്ഥാനങ്ങളിൽ സുഗമമായി എത്തിച്ചേരുന്നതിനായി ഇതര റൂട്ടുകൾ ഉപയോഗിക്കണെമന്നും RTA അറിയിച്ചു.