ലുലു അൽ -ഐൻ ബ്രാഞ്ചിൽ 14 -ാം വാർഷികാഘോഷം ; 200 ല്‍ പരം സാധനങ്ങൾക്ക് വില 14 ദിർഹംസിനും താഴെ !!
കഴിഞ്ഞ 14 വർഷമായി അൽ – ഐന്‍ കുവൈത്താത്തിന്റെ നീത്യ ജീവിതത്തിന്റെ ഭാഗമായി ഇഴുകിച്ചേർന്ന ലുലു ഹൈപ്പർ മാർക്കറ്റ് തങ്ങളിൽ വിശ്വാസമർപ്പിച്ച കസ്റ്റമേഴ്സിനെ ഒരാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുകയാണ്.
” അതിശയകരമായ വിലക്കുറവുകൊണ്ട് എങ്ങനെ ഒരു മഹോത്സവം തീർക്കാം ” എന്നതിന്റെ ഒരു മികച്ച ഉദാഹരണമാണ് ലുലു ഇവിടെ ഒരുക്കിയിരിക്കുന്നത് .
14 ദിർഹംസിന് താഴെയായി 200 ല്‍ പരം സാധനങ്ങള്‍ നൽകിക്കൊണ്ടാണ് 14ആം വാർഷികാഘോഷം ഒരുക്കിയിട്ടുള്ളത് . 95 ഫില്‍സിന് ഒരുകിലോ സവോളയും
ഒരു ദിർഹമിന് ഡിന്നർ പ്ലെയിറ്റും രണ്ടു ദിർഹം 65 ഫിൽസിന് ഒരു കിലോ തക്കാളിയും 9 ദിർഹംസിന് പില്ലോ കവറോടുകൂടി ബെഡ് ഷീറ്റും 39 ദിർഹംസിൻ അയേൺ ബോക്സും നൽകിക്കൊണ്ട് ആ പട്ടിക നീളുന്നു.
5 കിലോ പാലക്കാടൻ മട്ട അരി പാക്കറ്റ് 10 ദിർഹം 95 ഫിൽസിനാണ് നൽകുന്നത് എന്നു പറയുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നാം .
ഒരു കിലോഗ്രാം അരിക്ക് നാട്ടിൽ 60 രൂപ വിലയായിരിക്കെ അത് കടൽ കടന്നെത്തുമ്പോൾ എന്തു വിലക്ക് നൽകേണ്ടിവരും എന്നാലോചിക്കുന്ന ആരും പറഞ്ഞുപോകും : ഇത് അതിശയം തന്നെ. ഈ വിധത്തിലാണ് പല സാധനങ്ങൾക്കും വില ഏര്‍പ്പെടുത്തിയിട്ടുള്ളത്. 14 -ാം വാർഷികം ആഘോഷമാക്കാൻ ഗാർമെൻറ്സ് , ഇലക്ട്രോണിക്സ് , കോസ്മെറ്റിക്സ് , ഫുഡ് തുടങ്ങിയ ഇനങ്ങൾക്കെല്ലാം വലിയ ഓഫർ ആണ് പ്രഖ്യാപിച്ചിട്ടുള്ളത് .
70 ഇഞ്ച് 4k സ്മാർട്ട് ടി വി ക്ക് ( Hisence ) 1799 ദിർഹംസും ഇതേ കമ്പനിയുടെ ലാപ് ടോപ് 1699 ദിർഹംസിനും ലഭ്യം. ലാപ് ടോപിന്റെ ഈ ക്ലിയറൻസ് സെയിലിൽ ലെനോവ , ഡെൽ എന്നീ ബ്രാൻഡുകളും ഉൾപ്പെടുന്നു .
മിഡിയാ കമ്പനിയുടെ ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ (6 kg ) 599 ദിർഹംസിനും ഫ്രണ്ട് ലോഡ് 8 കെജി വാഷിങ് മെഷീന് ( Hisence ) 799 ദിർഹംസും മാത്രം .
‘റുസെല്‍ ഹൂസ് ‘ കമ്പനിയുടെ മൂന്നു ജാർ ഉള്ള മിക്സഡ് ഗ്രൈന്ററിനു വില 169 ദിർഹംസ് . 349 ദിർഹംസ് ഉണ്ടായിരുന്ന ഇയർ ബഡ്സിന് 139 മാത്രം .
കുട്ടികൾക്കുള്ള വസ്ത്രങ്ങൾ 3, 5, 10 ദിർഹംസ് മുതല്‍ വാങ്ങാം . കൂടാതെ നമുക്കാവശ്യമായ ഏതാണ്ട് എല്ലാ സാധനങ്ങൾക്കും ഗണ്യമായ വിലക്കുറവുള്ളതായി കാണാം . ലുലുവിന്റെ അൽ – ഐൻ കുവൈത്താത്ത് ബ്രാഞ്ചിന്റെ 14 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള ഈ ഓഫർ സെപ്റ്റംബർ 22 മുതല്‍ 27 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ .