തങ്ങളുടെ ചില വിമാനങ്ങളിലെ യാത്രക്കാർക്ക് വൈഫൈ, മൊബൈൽ കണക്റ്റിവിറ്റിയിൽ തടസ്സം നേരിട്ടേക്കാമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു.
സാറ്റലൈറ്റ് സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതിനാലാണ് ചില A 380 ഫ്ലൈറ്റുകളിലെ വൈഫൈ, മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങളെയും ബാധിക്കുമെന്ന് എയർലൈൻ അറിയിച്ചിരിക്കുന്നത്. ഇത് താങ്കളുടെ നിയന്ത്രണത്തിന് അതീതമാണെന്നും എയർലൈൻ പറഞ്ഞു.
2023 മെയ് മാസത്തിൽ, എമിറേറ്റ്സ് സ്കൈവാർഡിൽ സൈൻ അപ്പ് ചെയ്താൽ എല്ലാ ക്ലാസുകളിലെയും എമിറേറ്റ്സ് യാത്രക്കാർക്ക് സൗജന്യ വൈഫൈ കണക്റ്റിവിറ്റി ആസ്വദിക്കാമെന്ന് എമിറേറ്റ്സ് എയർലൈൻസ് പറഞ്ഞിരുന്നു.
								
								
															
															





