ഒസൈറിസ് റെക്സ് ദൗത്യം വിജയകരമായി പൂർത്തിയാക്കി നാസ : ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിച്ചു.

NASA's Osiris Rex mission has successfully returned samples collected from the asteroid Bennu to Earth.

വാഷിങ്ടൺ: ബെന്നു എന്ന ഛിന്നഗ്രഹത്തിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിച്ച് ഒസൈറിസ് റെക്സ് ദൗത്യം വിജയകരമായി നാസ പൂർത്തിയാക്കി. ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ആദ്യ ദൗത്യമായിരുന്നു ഒസൈറിസ് റെക്സ്.

ഇന്ന് ഞായറാഴ്ച രാത്രി 8.12-ന് ആണ് സാമ്പിൾ റിട്ടേൺ കാൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. അതിവേഗം ഭൂമിയിലേക്ക് വീണുകൊണ്ടിരുന്ന പേടകത്തിന്റെ വേഗം ഡോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചു. 8.18-ന് വലിയ പ്രധാന പാരച്യൂട്ട് ഉയരുകയും 8.23-ന് കാൾ സുരക്ഷിതമായി യൂട്ടാ മരുഭൂമിയിൽ വന്നിറങ്ങുകയും ചെയ്തു. ബെന്നുവിൽ നിന്ന് രണ്ട് വർഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകളാണ് കാപ്സ്യൂളിനുള്ളിലുള്ളത്.

2016 സെപ്റ്റംബർ എട്ടിനാണ് ഒസൈറിസ് റെക്സ് ബഹിരാകാശ പേടകം വിക്ഷേപിച്ചത്. അറ്റ്ലസ് വി റോക്കറ്റിലായിരുന്നു വിക്ഷേപണം. 2018 ലാണ് ഒസൈറിസ് റെക്സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണ പഥത്തിലെത്തിയത്. ബെന്നുവിനെ ചുറ്റിക്കറങ്ങിയ പേടകം ഒരുമാസം കൊണ്ട് ബെന്നുവിന്റെ ആകൃതിയും പിണ്ഡവും സംബന്ധിച്ച അളവുകളെടുത്തു. ഒരു ബഹിരാകാശ പേടകം ചുറ്റിനിരീക്ഷിച്ച ഏറ്റവും ചെറിയ ബഹിരാകാശ വസ്തുവാണ് ഒസൈറിസ് റെക്സ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!