യുഎഇയില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ 100,000 ദിര്‍ഹം പിഴയും ജയില്‍ശിക്ഷയയും നേരിടേണ്ടിവരും. യുഎഇ അതോറിറ്റി അധികാരപ്പെടുത്തിയവര്‍ സാമ്പിള്‍ ശേഖരിക്കാനെത്തുമ്പോള്‍ ന്യായീകരണമില്ലാതെ നിരസിക്കുന്ന ഏതൊരാള്‍ക്കും ശിക്ഷ നേരിടേണ്ടിവരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയുടെ പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് പിഴ ശിക്ഷയ്ക്ക് പുറമേ 2 വര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷയും ലഭിക്കും.