ഷാർജയിൽ നിന്നും കൽബയിലേക്ക് പുതിയ ബസ് സർവീസ് ( റൂട്ട് 66 ) ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു. ഇന്നാലെ 2023 സെപ്റ്റംബർ 26 മുതലാണ് സർവീസ് ആരംഭിച്ചത്. ഷാർജയിൽ നിന്നുള്ള ഈ ബസ് സർവീസ് ഷാർജയിലെയും കൽബ നഗരത്തിനുള്ളിലെയും 12 സ്റ്റോപ്പിംഗ് പോയിന്റുകളുമായി ബന്ധിപ്പിക്കും.
ഷാർജ കോർണിഷ് 1 സ്റ്റേഷനിൽ നിന്ന് രാവിലെ 7.30 മുതൽ എല്ലാ ദിവസവും രാത്രി 9 വരെയും, ഖത് മത് മിലഹ പോയിന്റിൽ നിന്ന് രാവിലെ 8 മുതൽ രാത്രി 9.30 വരെയുമായിരിക്കും സർവീസുകൾ ഉണ്ടായിരിക്കുക.