യുഎഇയിൽ ഇന്ന് രാജ്യത്ത് താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
അബുദാബിയിൽ 26 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 21 ഡിഗ്രി സെൽഷ്യസും വരെ താപനില താഴ്ന്നേക്കാം.
രാത്രിയിലും ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ലെവലുകൾ അബുദാബിയിൽ 10 മുതൽ 85 ശതമാനം വരെയും ദുബായിൽ 15 മുതൽ 85 ശതമാനം വരെയും ആയിരിക്കും.