അബുദാബി ബിഗ് ടിക്കറ്റിന്റെ സെപ്തംബറിലെ മൂന്നാം ആഴ്ചയിലെ പ്രതിവാര ഇ-ഡ്രോയിൽ 3 മലയാളികള്‍ ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം സ്വന്തമാക്കി. ആഴ്ചയിൽ നാല് പേർക്കാണ് വിജയികളാകാൻ ഇത്തരത്തിൽ അവസരം ലഭിക്കുക.
മലയാളിയായ അജയ് വിജയൻ ആണ് ഒന്നാമത്തെ ഭാഗ്യശാലി. 2008 മുതൽ ഇദ്ദേഹം യുഎഇയിൽ ജോലി ചെയ്യുന്നുണ്ട്. 41 വയസുകാരൻ ആണ്. എട്ട് വര്‍ഷമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്.
രണ്ടാമത്തെ വിജയിയും മലയാളി തന്നെയാണ്. മുജീബ് പക്യാര ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലെ രണ്ടാമത്തെ വിജയി. ഷാര്‍ജയിൽ ഒരു കഫറ്റീരിയയിൽ വെയിറ്ററായി ജോലി ചെയ്യുകയായിരുന്നു. രണ്ടു വര്‍ഷമായി അദ്ദേഹം പതിവായി ടിക്കറ്റ് എടുക്കുന്നുണ്ട്.
മൂന്നാമത്തെ വിജയി മലയാളിയായ ഫിറോസ് കുഞ്ഞുമോൻ ആണ്. അജ്‍മാനിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഡ്രൈവറായി ജോലി ചെയ്യുന്നു. പത്ത് വര്‍ഷമായി എല്ലാ മാസവും ഫിറോസ് ബിഗ് ടിക്കറ്റ് വാങ്ങും. 20 സുഹൃത്തുക്കൾക്കൊപ്പം ആണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങുന്നത്.
നാലാമത്തെ വിജയിയും ഇന്ത്യക്കാരൻ തന്നെയാണ്. മുംബൈ സ്വദേശിയായ മുഹമ്മദ് അസ്ഹറുള്‍ ആണ് വിജിയിച്ചിരിക്കുന്നത്. അസ്ഹറുകള്‍ ഷാര്‍ജയിലാണ് താമസിക്കുന്നത്. 2009 മുതൽ തുടര്‍ച്ചയായി ബിഗ് ടിക്കറ്റ് അദ്ദേഹം വാങ്ങുന്നുണ്ട്.