യുഎഇയിൽ 2023 ഒക്ടോബർ മാസത്തിലെ ഇന്ധനവിലകൾ പ്രഖ്യാപിച്ചു.
ഇതനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 3.44 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.42 ദിർഹമായിരുന്നു. 2 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 3.33 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.31 ദിർഹമായിരുന്നു. 2 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് ഒക്ടോബർ മാസത്തിൽ 3.26 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഇതിന് 3.23 ദിർഹമായിരുന്നു. 3 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഒക്ടോബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.57 ദിർഹമായിരിക്കും. സെപ്റ്റംബർ മാസത്തിൽ ഡീസൽ ലിറ്ററിന് 3.40 ദിർഹമായിരുന്നു. ഒറ്റയടിക്ക് ഡീസലിന് 17 ഫിൽസിന്റ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
أسعار الوقود الشهرية: أسعار الوقود لشهر أكتوبر 2023 وفقاً للجنة متابعة أسعار الجازولين والديزل في #الإمارات
⛽ Monthly Fuel Price Announcement:
October 2023 fuel prices released by the #UAE Fuel Price Follow-up Committee. pic.twitter.com/Bt3nAddhLJ— Emarat (امارات) (@EmaratOfficial) September 30, 2023