Search
Close this search box.

ദുബായിലെ ഹെസ്സ സ്ട്രീറ്റ് നവീകരണത്തിനായി 689 മില്ല്യൺ ദിർഹം : പദ്ധതിയുമായി ദുബായ് RTA

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഹെസ്സ സ്ട്രീറ്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റ് കരാർ നൽകി. ദുബായ് നഗരത്തിന്റെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഷെയ്ഖ് സായിദ് റോഡ് ഇന്റർസെക്‌ഷൻ മുതൽ അൽ ഖൈൽ റോഡ് ഇന്റർസെക്‌ഷൻ വരെയുള്ള 4.5 കിലോമീറ്റർ ദൈർഘ്യം നവീകരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഹെസ്സ സ്ട്രീറ്റിനൊപ്പം ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസയേൽ സ്ട്രീറ്റ്, അൽ ഖൈൽ സ്ട്രീറ്റ് എന്നിങ്ങനെ നാല് നിർണായക കവലകളുടെ വികസനവും ഈ സമഗ്ര പദ്ധതിയിൽ ഉൾപ്പെടുന്നു.

കൂടാതെ, ഹെസ്സ സ്ട്രീറ്റിലെ പാതകളുടെ എണ്ണം ഓരോ ദിശയിലും രണ്ട് വരികളിൽ നിന്ന് നാല് വരികളായി ഇരട്ടിയാക്കുന്നതും ഉൾപ്പെടുന്നു, ഇതോടെ സ്ട്രീറ്റ് ശേഷിയിൽ 100 ​​ശതമാനം വർദ്ധിക്കും. ഇതോടെ ഓരോ ദിശയിലും മണിക്കൂറിൽ 8,000 വാഹനങ്ങൾ വരെ ഉൾക്കൊള്ളും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!