ഓവർടേക്കിംഗിനായി ഇടതുപാതയിലൂടെ മുന്നേറുന്ന വാഹനങ്ങളെ ശല്യപ്പെടുത്താതെ റോഡുകൾ സുരക്ഷിതമാക്കികൊടുക്കണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
എല്ലാവരുടെയും സുരക്ഷയ്ക്കായി കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുമ്പോൾ ശരിയായ പാതയിൽ വാഹനമോടിക്കാനും സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. പിന്നിൽ നിന്നോ ഇടത് ഓവർടേക്കിംഗ് പാതയിൽ നിന്നോ വരുന്ന മുൻഗണനാ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാത്തതിന് 400 ദിർഹമാണ് പിഴയെന്നും ഡയറക്ടറേറ്റ് പറഞ്ഞു.
മതിയായ സുരക്ഷാ അകലം പാലിക്കാതെ അപകടമുണ്ടാക്കുന്ന വാഹനം പിടിച്ചെടുക്കുകയും വാഹനം വിട്ടുകിട്ടാൻ 5,000 ദിർഹം നൽകേണ്ടിവരും. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ തുക അടയ്ക്കുന്നത് വരെ വാഹനം വിട്ട് നൽകില്ല.
മൂന്ന് മാസത്തിനുള്ളിൽ ഈ തുക അടച്ചില്ലെങ്കിൽ, വാഹനം പൊതു ലേലത്തിൽ വിൽക്കാൻ റഫർ ചെയ്യുമെന്നും കൂടാതെ 400 ദിർഹം പിഴയും ഡ്രൈവറുടെ ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ചേർക്കുമെന്നും പോലീസ് പറഞ്ഞു.