വടക്കൻ സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായതായി റിപ്പോർട്ട്. മേഘവിസ്ഫോടനത്തെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടാകുകയും സൈനിക ക്യാമ്പ് തകരുകമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ലാചെൻ താഴ്വരയിലെ സൈനിക ക്യാമ്പുകളെ പ്രളയം ബാധിച്ചതായി ഈസ്റ്റേൺ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രളയത്തിൽ സൈനിക വാഹനങ്ങളും ക്യാമ്പുകളും വെള്ളത്തിനടിയിലായി. ചിലയിടങ്ങളിൽ 20 അടിവരെ ജലനിരപ്പുയർന്നു. കാണാതായ സൈനികർക്കായി തെരച്ചിൽ തുടരുകയാണ്. കൂടുതൽ പേർ അപകടത്തിൽപ്പെട്ടോ എന്ന കാര്യം വ്യക്തമല്ല. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതാണ് നദിയിൽ ക്രമാതീതമായി ജലനിരപ്പുയരാൻ കാരണമായതെന്നാണ് റിപ്പോർട്ട്.