ദുബായിലെ കരാമയിൽ കണ്ണൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കണ്ണാടിപ്പറമ്പ് സ്വദേശി പ്രകാശൻ അരയാമ്പത്ത് (55) ആണ് മരിച്ചത്. ഇന്നലെ കരാമ സെന്ററിന് സമീപത്ത് റോഡ് മുറിച്ചുകടക്കവേ ഒരു വാഹനത്തിന്റെ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
ഇദ്ദേഹം മൂന്നുമാസമായി സന്ദർശക വിസയിലായിരുന്നു. റാസൽഖൈമയിൽ ജോലി ശരിയായിരിക്കുമ്പോഴാണ് മരണം. പുതുതായി നിർമിച്ച വീട്ടിൽ ഗൃഹപ്രവേശം നടത്തിയാണ് ദുബായിൽ എത്തിയത്. പരേതനായ ഗോവിന്ദന്റേയും ഗൗരിയുടെയും മകനാണ് പ്രകാശൻ. ഭാര്യ: ഷീബ, മക്കൾ: അഭിരാമി, പ്രദീപ്.