ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 29-ാമത് എഡിഷന് ഡിസംബർ 8 ന് തുടക്കമാകും

The 29th edition of the Dubai Shopping Festival will begin on December 8

കാഴ്ചകളും കൗതുകങ്ങളും കൈനിറയെ സമ്മാനങ്ങളുമായി 29-ാമത് എഡിഷൻ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) 2023 ഡിസംബർ 8 മുതൽ 2024 ജനുവരി 14 വരെ നടക്കും.

ദുബായിലെ പ്രധാന വേദികൾ, ബീച്ചുകൾ, പാർക്കുകൾ, മറ്റ് ഉല്ലാസ മേഖലകൾ, മാളുകൾ എന്നിവിടങ്ങളെല്ലാം ആഘോഷ അരങ്ങുകളാകും. രുചിയരങ്ങളുടെ വമ്പൻ മേളകളും ഉണ്ടാകും. രാജ്യാന്തര കലാകാരന്മാരുടെ സംഗീത-നൃത്ത പരിപാടികൾ, കരിമരുന്ന് പ്രയോഗങ്ങൾ, ഡ്രോൺ ലൈറ്റ് ഷോ, കാർണിവൽ എന്നിവയും ആസ്വദിക്കാം. പ്രമുഖ മാളുകളിലും കടകളിലും വൻ വിലക്കുറവിൽ ഷോപ്പിങ് നടത്താം.

29-ാമത് എഡിഷൻ മുൻ പതിപ്പുകളേക്കാൾ വലുതും മികച്ചതുമാകുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് സംഘാടകർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!