ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഫോട്ടോകളോ പ്രസിദ്ധീകരിക്കരുതെന്ന് ദുബായിലെ അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി. മരിച്ച കുട്ടിയുടെ കുടുംബത്തോടുള്ള ബഹുമാനം മുൻനിർത്തിയാണ് ഈ തീരുമാനം.
സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ്
ദുബായിലെ അറ്റോർണി ജനറൽ എസ്സാം ഇസ അൽ ഹുമൈദാൻ ഈ തീരുമാനമെടുത്തത്.
സംഭവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, പ്രിന്റ്, ഓഡിയോ, വിഷ്വൽ, സോഷ്യൽ മീഡിയ എന്നിവയെല്ലാം പങ്കു വെക്കുന്നതിന് വിലക്കുണ്ട്.