കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെത്തുടർന്ന് അബുദാബിയിലെ ഒരു പ്രധാന റോഡിൽ വേഗപരിധി കുറച്ചതായി അബുദാബി പോലീസ് എക്‌സിലൂടെ അറിയിച്ചു
ഇതനുസരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
മൂടൽമഞ്ഞ് കാരണം തിരശ്ചീനമായ ദൃശ്യപരത കുറവായതിനാൽ ഡ്രൈവർമാരോട് റോഡിൽ ജാഗ്രത പാലിക്കണമെന്നും അടയാളങ്ങളും ഇലക്ട്രോണിക് ദിശാ ബോർഡുകളും ശ്രദ്ധിക്കണമന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.
#Urgent | #Attention #Fog
Speed reduction system activated to 80 Km/h on Mohammed Bin Rashid road pic.twitter.com/X8XEaOAd5s— شرطة أبوظبي (@ADPoliceHQ) October 6, 2023