Search
Close this search box.

യുഎഇയിൽ ഒക്‌ടോബർ 1 ന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ 4 മാസത്തെ ഗ്രേസ് പിരീഡ്

4-month grace period to take job loss insurance for those who joined the UAE after October 1

യുഎഇയിൽ 2023 ഒക്‌ടോബർ 1 ന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ 4 മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

2022 ലെ മന്ത്രിതല പ്രമേയം നമ്പർ 604 അനുസരിച്ച്, ജോലി ആരംഭിച്ച ജീവനക്കാർക്ക് യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് നാല് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും.

2023 ജനുവരി 1 ന് ശേഷം യുഎഇയിൽ ജോലിയിൽ തുടരുന്ന ആളുകൾ നാല് മാസത്തിനുള്ളിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കണമെന്നായിരുന്നു ആദ്യത്തെ നിബന്ധന. പിന്നീട് സമയപരിധി ഒക്ടോബർ 1 വരെ നീട്ടുകയായിരുന്നു. അല്ലാത്തപക്ഷം 400 ദിർഹം പിഴ ബാധകമാകും.

എന്നാൽ ഇപ്പോൾ രജിസ്‌ട്രേഷനുള്ള സമയപരിധിക്ക് ശേഷം ( 2023 ഒക്‌ടോബർ 1 ന് ശേഷം ) ജോലിയിൽ പ്രവേശിച്ച പുതിയ ജീവനക്കാർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാൻ 4 മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!