മലേഷ്യയിൽ 6 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

Lulu Group to open 6 hypermarkets in Malaysia

അബുദാബി: പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് മലേഷ്യയിൽ ആറ് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി ആരംഭിക്കുന്നു. പ്രധാനമന്ത്രി പദം ഏറ്റെടുത്തതിനു ശേഷം ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ.യിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ലുലു ഗ്രൂപ്പ് ചെയർമാൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ്പിൻ്റെ മലേഷ്യയിലെ പ്രവർത്തനങ്ങളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിക്ക് വിവരിച്ചു കൊടുത്തു. ഹൈപ്പർമാർക്കറ്റുകളും ഭക്ഷ്യസംസ്കരണ കയറ്റുമറ്റി കേന്ദ്രവുമാണ് ലുലു ഗ്രൂപ്പിന് മലേഷ്യയിലെ വിവിധ ഭാഗങ്ങളിലുള്ളത്. മലേഷ്യയിൽ നിന്നും വൈവിധ്യങ്ങളായ കാർഷികോത്‌പ്പന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നതായും യൂസഫലി പ്രധാന മന്ത്രിയെ അറിയിച്ചു. മലേഷ്യൻ സർക്കാർ നൽകിവരുന്ന എല്ലാ പിന്തുണയ്ക്കും യൂസഫലി ചർച്ചക്കിടെ നന്ദി പറയുകയും ചെയ്തു.

മലേഷ്യയിലെ ലുലു ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച അൻവർ ഇബ്രാഹീം സർക്കാർ തലത്തിലുള്ള എല്ലാ സഹകരണങ്ങളും ലുലു ഗ്രൂപ്പിന് നൽകുമെന്നും അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച മലേഷ്യ യു എ ഇ വാണിജ്യ ഉച്ചകോടിയിലും യൂസഫലി സംബന്ധിച്ചു. മലേഷ്യൻ വിദേശകാര്യ മന്ത്രി ഡോ: സാംബ്രി അബ്ദുൽ കാദിർ, വ്യവസായ വ്യാപാര മന്ത്രി സഫ്രുൾ അബ്ദുൽ അസീസ്, യു.എ.ഇ.യിലെ മലേഷ്യൻ അംബാസഡർ അഹമ്മദ് ഫാദിൽ ബിൻ ഹാജി ഷംസുദ്ദീൻ, ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സൈഫി രൂപാവല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സി.ഒ.ഓ. വി.ഐ. സലീം എന്നിവരും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!