Search
Close this search box.

മരുഭൂമിയിൽ പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ചവരെ പിടികൂടുന്നവർക്ക് 18,350 ദിർഹം പാരിതോഷികം

AED 18,350 reward for those who catch a group of cats abandoned in the Abu Dhabi desert

അബുദാബിയിലെ മരുഭൂമിയിൽ ഒരു കൂട്ടം പൂച്ചകളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടുന്നവർക്ക് 18,350 ദിർഹം ( $5,000 ) പാരിതോഷികം നൽകുമെന്ന് അന്താരാഷ്ട്ര മൃഗാവകാശ സംഘടനയായ International animal rights group ( PETA ) അറിയിച്ചു. PETA ഗ്രൂപ്പിന്റെ സീനിയർ വൈസ് പ്രസിഡന്റ് ജേസൺ ബേക്കറാണ് ഈ പ്രതിഫലം വെളിപ്പെടുത്തിയത്.

”കനത്ത ചൂടിൽ മരുഭൂമിയിൽ പൂച്ചകളെ വലിച്ചെറിഞ്ഞവരെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിലേക്കും വിവരങ്ങൾ നൽകുന്നവർക്ക് PETA Asia $ 5,000 പാരിതോഷികം നൽകും” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അൽ ഫലാഹ് പ്രദേശത്ത് ധാരാളം പൂച്ചകൾ ഭക്ഷണവും വെള്ളവും തേടുന്നത് താമസക്കാർ കണ്ടെത്തിയത് . മരുഭൂമിയിലെ കനത്ത ചൂടിൽ 92 പൂച്ചകൾ അതിജീവിച്ചപ്പോൾ 62 പൂച്ചകൾ അവശരായി മരിച്ചു. ഈ സംഭവം രക്ഷാപ്രവർത്തകരേയും സന്നദ്ധപ്രവർത്തകരേയും ആഘാതത്തിലാക്കി. പൂച്ചകളെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു.

ഈ കരുണയില്ലാത്ത പ്രവൃത്തി ചെയ്തവർക്കെതിരെ നിയമപരവുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!