തെറ്റായ ഓവർടേക്കിംഗ് മൂലമുണ്ടായ ഒന്നിലധികം വാഹനാപകടങ്ങളുടെ വീഡിയോ അബുദാബി പോലീസ് പുറത്ത് വിട്ടു.
അബുദാബി പോലീസ് സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വീഡിയോ ക്ലിപ്പിൽ ഒരു വെള്ള ട്രക്ക് പെട്ടെന്ന് പാത മാറ്റിയതോടെ ഇടതുവശത്ത് നിന്ന് കേറിവരുന്ന കാറിൽ ഇടിക്കുകയും ഈ കാർ നിയന്ത്രണംവിട്ട് മറ്റൊരു കാറില് രണ്ട് തവണ ഇടിച്ചു റോഡിന്റെ വലതുഭാഗത്തേക്ക് നിയന്ത്രണം വിട്ട് തകർന്ന് നിൽക്കുന്നതായി കാണിക്കുന്നു. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടത്തിൽപെട്ട കാറിന്റെ ഡ്രൈവർ പരമാവധി മറ്റ് വാഹനങ്ങളിൽ തട്ടാതെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ട്രക്കിന്റെ ഇടിയുടെ ആഘാതത്തിൽ ശ്രമം പാഴാകുകയായിരുന്നു.
#فيديو | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة " #لكم_التعليق " فيديو لحادث بسبب #الانحراف_المفاجئ .
التفاصيل :https://t.co/r3q6Ebp27d pic.twitter.com/IWW302II16
— شرطة أبوظبي (@ADPoliceHQ) October 6, 2023
ഡ്രൈവർമാരോട് എപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും പെട്ടെന്നുള്ള വ്യതിയാനങ്ങൾ ഒഴിവാക്കണമെന്നും ഓവർടേക്ക് ചെയ്യുകയാണെങ്കിൽ പാത വ്യക്തമാണെന്ന് ഉറപ്പാക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.
പെട്ടെന്നുള്ള പാത വ്യതിയാനം ഗുരുതരമായ ട്രാഫിക് കുറ്റകൃത്യമാണ്, 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന കുറ്റമാണ്. തെറ്റായ ഓവർടേക്കിംഗിനുള്ള പിഴ 600 ദിർഹം മുതലാണ്. കുറ്റകൃത്യത്തെ ആശ്രയിച്ച് 1,000 ദിർഹം വരെ പോകാം.