Search
Close this search box.

എക്‌സ്‌പോ സിറ്റി ദുബായിലെ അൽ വാസൽ ഡോമിന് ഗിന്നസ് വേൾഡ് റെക്കോർഡ്

Guinness World Record for Al Wasl Dome in Expo City Dubai

ദുബായ് എക്‌സ്‌പോ സിറ്റിയിലെ അൽ വാസൽ ഡോം ലോകത്തിലെ ഏറ്റവും വലിയ ഇന്ററാക്ടീവ് ഇമ്മേഴ്‌സീവ് ഡോം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയതായി ഗിന്നസ് വേൾഡ് റെക്കോർഡ്സിലെ ഔദ്യോഗിക വിധികർത്താവ് അൽവലീദ് ഉസ്മാൻ പറഞ്ഞു. എക്‌സ്‌പോ സിറ്റി ദുബായുടെ ഹൃദയഭാഗത്തുള്ള ഈ ഡോമിന് അർദ്ധസുതാര്യമായ 360 ഡിഗ്രി ഘടനയാണുള്ളത്.

അൽ വാസ്ൽ പ്ലാസ വാസ്തുവിദ്യാ മികവ്‌ പ്രതിധ്വനിക്കുന്ന ഒരു വിശിഷ്ട ഘടനയുടെ തെളിവായി നിലകൊള്ളുന്നുവെന്നും എക്‌സ്‌പോ 2020-ന്റെയും തുടർന്നുള്ള എക്‌സ്‌പോ സിറ്റി ദുബായിയുടെയും നവീകരണത്തിനും മികവിനും ഗിന്നസ് വേൾഡ് റെക്കോർഡിലെ ഈ അംഗീകാരം അടിവരയിടുന്നുവെന്നും അൽവലീദ് ഉസ്മാൻ പറഞ്ഞു. അൽ വാസൽ ഡോം ലോക റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചതിന്റെ അടയാളപ്പെടുത്തുന്ന പരിപാടികളുടെ കലണ്ടറും എക്സ്പോ സിറ്റി ദുബായ് പുറത്തിറക്കിയിട്ടുണ്ട്.

അറബിക് ഫ്യൂഷൻ വിഭവങ്ങൾ വിളമ്പുന്ന ഒരു പുതിയ കഫേ, സാംസ്കാരിക ഉത്സവങ്ങൾ, സന്ദർശകർക്ക് അവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഡോമിൽ ഇന്ററാക്ടീവ് അനുഭവങ്ങൾ പങ്കുവെക്കാനുള്ള സംവിധാനങ്ങളും ഒരുക്കി അൽ വാസൽ ഡോം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നത് തുടരുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് ഇവന്റ് ആൻഡ് എന്റർടൈൻമെന്റ് എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ അംന അബുൽഹൂൾ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!