Search
Close this search box.

യുഎഇയിൽ 2024 പകുതിയോടെ ഇന്ത്യയുടെ റൂപേ കാർഡുകൾ ഉപയോഗിക്കാം : ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി

India's RuPay cards to be used in UAE by mid-2024: Both countries have reached an agreement

ഇന്ത്യയുടെ റുപേ അടിസ്ഥാനമാക്കിയുള്ള യുഎഇ പേയ്‌മെന്റ് കാർഡ് 2024 പകുതിയോടെ അവതരിപ്പിക്കുമെന്ന് ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.

യുഎഇയുടെ ആഭ്യന്തര കാർഡ് പ്രോഗ്രാം വികസിപ്പിക്കുന്നതിന് ഇന്ത്യയും യുഎഇയും തന്ത്രപരമായ കരാറിൽ ഏർപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇത് പ്രാബല്യത്തിൽ വന്നാൽ യുഎഇ നൽകുന്ന കാർഡുകൾ ഇന്ത്യയിൽ ഉപയോഗിക്കാനും അറബ് രാജ്യത്ത് റുപേ കാർഡ് ഉപയോഗിക്കാനും സാധിക്കും.

കടകളിലും എടിഎമ്മുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് ഓപ്‌ഷനുകളോടെ വിപുലമായ സ്വീകാര്യതയുള്ള ഒരു ആഗോള കാർഡ് പേയ്‌മെന്റ് നെറ്റ്‌വർക്കാണ് റുപേ.

നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും യുഎഇ അധികൃതരുമായാണ് റൂപേ കാർഡുകൾ സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, അബുദാബി നിക്ഷേപ അതോറിറ്റി എം.ഡി ഷെയ്ഖ് ഹാമിദ് ബിൻ സായിദ് ആൽ ന ഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!