Search
Close this search box.

ദുബായിൽ പുതിയ ആഡംബര എയർലൈൻ സ്റ്റാർട്ടപ്പ് ”ബിയോണ്ട്” ബിസിനസ് ക്ലാസ് എയർബസ് A 319 പ്രദർശിപ്പിച്ചു.

Dubai-headquartered luxury airline startup Beond starts commercial operations, unveils livery

ദുബായ് ആസ്ഥാനമായുള്ള ആഡംബര എയർലൈൻ സ്റ്റാർട്ടപ്പായ ബിയോണ്ട് ഇന്നലെ ബുധനാഴ്ച ദുബായ് വേൾഡ് സെൻട്രൽ (DWC) വിമാനത്താവളത്തിൽ ഉദ്ഘാടന വിമാനമായ എയർബസ് A 319 അനാച്ഛാദനം ചെയ്തു.

ബിയോണ്ട് എയർലൈൻസ് ഉയർന്ന വിപുലീകരണ ലക്ഷ്യങ്ങളുള്ള ഒരു ബിസിനസ് ക്ലാസ് എയർലൈനാണ്. വിമാനക്കമ്പനിയുടെ ആസ്ഥാനം ദുബായിലാണെങ്കിലും അതിന്റെ ആദ്യ കേന്ദ്രം മാലിദ്വീപിലാണ്. “ലോകത്തിലെ ആദ്യത്തെ പ്രീമിയം ലെഷർ എയർലൈൻ” എന്നാണ് എയർലൈൻ സ്വയം അവകാശപ്പെടുന്നത്.

ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ 44 യാത്രക്കാർക്ക് ഇരിക്കാവുന്ന എയർബസ് A319 വിമാനമാണ് പുതുതായി ആരംഭിച്ച സ്വകാര്യ കാരിയർ ബിയോണ്ട് പ്രദർശിപ്പിച്ചത്.

ബിസിനസ് ക്ലാസ് സൗകര്യങ്ങളുള്ള ബിയോണ്ടിന്റെ ഉദ്ഘാടന വിമാനങ്ങൾ നവംബർ 9 നും 17 നും ഇടയിൽ റിയാദ്, മ്യൂണിക്ക്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കൂടാതെ, 2024 മാർച്ച് അവസാനത്തോടെ ദുബായിൽ നിന്നും മിലാനിൽ നിന്നും പുതിയ റൂട്ടുകളും, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 32 വിമാനങ്ങളും 60 ഡെസ്റ്റിനേഷനുകളും ബിയോണ്ട് പ്ലാൻ ചെയ്യുന്നു.

യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ മാലിദ്വീപിലേക്ക് കൊണ്ടുവരുന്ന എയർബസ് A 320-ഫാമിലി എയർക്രാഫ്റ്റിന്റെ ഫ്ലാറ്റ് കോൺഫിഗറേഷനിൽ ബിയോണ്ട് പറക്കും. ഈ ആദ്യ ബിയോണ്ട് വിമാനം നവംബർ പകുതിയോടെ ദുബായ് എയർ ഷോയിൽ പ്രദർശിപ്പിക്കും. ആഡംബര എയർലൈൻ യാത്രയ്ക്ക് ഒരാൾക്ക് 1,500 യൂറോ (6,000 ദിർഹം) മുതലാണ് വൺ-വേ നിരക്ക് ആരംഭിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!