ഏകദിന ലോകകപ്പ് : ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം നാളെ

ODI World Cup- India-Pakistan match tomorrow

ഏകദിന ലോകകപ്പില്‍ നാളെ ഒക്ടോബര്‍ 14 ശനിയാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ് (യുഎഇ സമയം 12.30 ) മത്സരം. തുടർച്ചയായ മൂന്നാം ജയം തേടിയിറങ്ങുന്ന ഇന്ത്യക്ക് പാകിസ്ഥാനാണ് എതിരാളി. പാകിസ്ഥാനും മൂന്നാം ജയമാണ് ലക്ഷ്യം.

ഏകദിന ലോകകപ്പിൽ ഏഴ് തവണയാണ് ഇരുടീമുകളും നേർക്കുനേർ വന്നത്. ഏഴ് തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. നാളെ ശ്രദ്ധേയരായ ചില താരങ്ങളുടെ നേർക്കുനേർ പോരാട്ടമായി ഇന്ത്യ- പാക് മത്സരം മാറും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയമാണ് ഇതിഹാസ പോരാട്ടത്തിന് വേദിയാകുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം കാണിളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം ഇന്ത്യ-പാക് പോരാട്ടത്തിനായി നിറഞ്ഞു കവിയുമെന്നാണ് കരുതുന്നത്. ഒപ്പം വിഐപി ഗ്യാലറിയും താരസമ്പന്നമായിരിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!