സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ടെക്‌സ്‌റ്റ് മെസേജുകളിലൂടെയും സംശയാസ്പദമായ സന്ദേശങ്ങളും അജ്ഞാത ലിങ്കുകളും പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനാൽ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ഉന്നത ബാങ്ക് ആയ എമിറേറ്റ്സ്എൻബിഡി എക്‌സിലൂടെ മുന്നറിയിപ്പ് നൽകി.
ഈ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾ ഗ്രൂപ്പുകളിൽ ചേരാനോ അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ ഉപയോക്താക്കളെ പ്രേരിപ്പിച്ചേക്കാമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
ഇത്തരം സംശയാസ്പദവും അപരിചിതവുമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അങ്ങനെ ചെയ്യുന്നതിന് മുമ്പ് ഈ സന്ദേശങ്ങളുടെ ആധികാരികത ആദ്യം പരിശോധിക്കാനും ബാങ്ക് താമസക്കാരോട് അഭ്യർത്ഥിച്ചു. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് അയച്ചയാളുമായി സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കുക,” എമിറേറ്റഡ് എൻബിഡി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
Emirates NBD warns against the spread of suspicious messages through WhatsApp, text messages, and social media platforms. These messages may urge users to join groups or request clicks on unknown links. Users are (cont) https://t.co/HmrIbU8L3R pic.twitter.com/hKogN5g0P0
— Emirates NBD (@EmiratesNBD_AE) October 14, 2023