ഭൂകമ്പം ബാധിച്ച അഫ്ഗാനിസ്ഥാനിൽ മൊബൈൽ ആശുപത്രി തുറന്ന് യുഎഇ

UAE opens mobile hospital in earthquake-hit Afghanistan

ഈയിടെയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ നാശം വിതച്ച അഫ്ഗാൻ ജനതയ്ക്കായി അഫ്ഗാനിസ്ഥാനിൽ യുഎഇ മൊബൈൽ ആശുപത്രി തുറന്നു. യുഎഇ പ്രസിഡൻറ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ സംയുക്ത കമാൻഡ് ഓപ്പറേഷൻസ്  അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രദേശത്ത് മൊബൈൽ ആശുപത്രി തുറന്നത്.

ഇന്നലെ ശനിയാഴ്ച പുലർച്ചെയാണ് ദുരിതബാധിതർക്ക് സഹായഹസ്തം നീട്ടുന്നതിനായി ഒരു ഫീൽഡ് ഹോസ്പിറ്റൽ തുറക്കാൻ ക്രമീകരണം ചെയ്തത്. മെഡിക്കൽ സപ്ലൈകളും മരുന്നുകളും കൂടാതെ, ആവശ്യമായ ആരോഗ്യ പരിചരണം നൽകുന്നതിനും പരിക്കേറ്റവർക്ക് വിപുലമായ ശസ്ത്രക്രിയകൾ നടത്തുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!