Search
Close this search box.

ദുബായിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറികൾ 2024-ന്റെ തുടക്കത്തോടെ സാധ്യമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality says drone deliveries could be possible by early 2024

ദുബായിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഡെലിവറികൾ 2024-ന്റെ തുടക്കത്തോടെ തന്നെ യാഥാർത്ഥ്യമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. റൂട്ടുകൾ ആസൂത്രണം ചെയ്യുന്നതിനും ഡ്രോണുകൾക്കും ആളില്ലാ വിമാനങ്ങൾക്കുമായി ലാൻഡിംഗ് സ്പോട്ടുകൾ നിയോഗിക്കുന്നതിനുമായി എമിറേറ്റിലുടനീളമുള്ള വ്യോമമേഖല സജീവമായി ചാർട്ട് ചെയ്തുവരികയാണ്

വ്യോമാതിർത്തിയുടെ 3D സോണിംഗ് നടത്തുകയും എയർവേകൾ നിർമ്മിക്കുകയും ചെയ്യുന്നതോടെ പല വശങ്ങളിലും ഡ്രോണുകളെ സ്വീകരിക്കാൻ കഴിയുമെന്നും സിവിൽ ഏവിയേഷനോടൊപ്പം ഞങ്ങൾ പ്രവർത്തിക്കുന്ന ഒരു സുപ്രധാന പദ്ധതിയാണിതെന്നും ദുബായ് മുനിസിപ്പാലിറ്റി കോർപ്പറേറ്റ് സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ വെസം ലൂട്ട പറഞ്ഞു.

ദുബായ് ഹൊറൈസൺ സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റ് ദുബായ് ഡിജിറ്റൽ ട്വിൻ സംരംഭത്തിന്റെ രണ്ടാം ഘട്ടമാണ്. ഗ്രൗണ്ട് പ്ലാനിംഗ്, 3ഡി മോഡലിംഗ്, ഡിജിറ്റൽ ട്വിൻ എന്നിവയെ അടിസ്ഥാനമാക്കി ഡ്രോൺ എവിടെ പറക്കണം, എവിടേക്ക് പറക്കരുത് എന്നിങ്ങനെയുള്ള സോണുകളാണ് സൃഷ്ടിക്കുക . മാപ്പിംഗ് പൂർത്തിയാകുമ്പോൾ സർക്കാർ ഏജൻസികൾക്ക് പാഴ്സലുകൾ, മരുന്നുകൾ, ഭക്ഷണം എന്നിവ ഡെലിവറി ചെയ്യാൻ ഡ്രോൺ സേവനം ഉപയോഗിക്കാൻ കഴിയും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!