ഫലസ്തീൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സോഷ്യൽ മീഡിയയിൽ ദുബായിൽ ഇസ്രയേലികൾക്ക് കുത്തേറ്റു എന്ന തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാർത്ത പ്രചരിക്കുന്നുണ്ടെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
ഇതൊരു വ്യാജ വാർത്തയാണെന്നും ഇത്തരം അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പോലീസ് സമൂഹത്തോട് അഭ്യർത്ഥിച്ചു. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ റഫർ ചെയ്യണമെന്നും പോലീസ് ആളുകളോട് പറഞ്ഞു.
ഇസ്രയേലികൾക്ക് കുത്തേറ്റതിന് പിന്നാലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായുമുള്ള വാർത്തയാണ് എക്സ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയ ചാനലുകളിൽ ‘ബ്രേക്കിംഗ് ന്യൂസ്’ ആയി പ്രചരിക്കുന്നത്. യുഎഇയിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് 100,000 ദിർഹം പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്